Blog

മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു: സമിതിയുടെ പരിശോധന ഇന്ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. ബാക്കി മൂന്നെണ്ണം 50 മീറ്ററുകളായി കുറച്ചു. രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ അടച്ചത്. അതേസമയം, സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ഷട്ടറുകള്‍ അടച്ചതിന് ശേഷമുള്ള ഡാമിന്റെ …

Read More

നോക്കുകൂലി ക്രിമിനല്‍കുറ്റമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലി ക്രിമിനല്‍ കുറ്റമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമാണ്. പരാതികളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നോക്കുകൂലി ഒഴിവാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. …

Read More

അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചവരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി …

Read More

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിനുനേരെ കയ്യേറ്റം

കൊച്ചി: ഇന്ധന വില വര്‍ധനയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിനുനേരെ കയ്യേറ്റം. ഗതാഗതം തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ശ്രമിക്കുകയായിരുന്നുവെന്ന് താരം പ്രതികരിച്ചു. പ്രതിഷേധത്തിനിടെ ട്രാഫിക്കില്‍ കുടുങ്ങിയ താരം …

Read More

ഇ ശ്രം രജിസ്ട്രേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തു അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോര്‍ട്ടലില്‍  സംസ്ഥാനത്തു രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കുള്ള കാര്‍ഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു അസംഘടിതമേഖലയില്‍ …

Read More

മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകള്‍

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്റേയും അഭിമാനത്തിന്റേയും മുഹൂര്‍ത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമര്‍ശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമര്‍പ്പിക്കുമെന്നും ഓരോരുത്തരും …

Read More

പ്രധാനമന്ത്രി ജി-20 ഉച്ചകോടിക്കായി റോമില്‍: മാര്‍പ്പാപ്പയെ സന്ദര്‍ശിക്കും

റോം: പതിനാറാമത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമലെത്തി. ഒക്‌ടോബര്‍ 30,31 തീയതികളിലാണ് ഉച്ചകോടി നടക്കുക. സന്ദര്‍ശന വേളയില്‍ ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രഗി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് മഹാമാരിക്ക് ശേഷം ഇത് …

Read More

കന്നഡ താരം പുനീത് രാജ്കുമാര്‍ നിര്യാതനായി

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍(46) അന്തരിച്ചു. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് താരത്തെ ബംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ത ചികിത്സ ലഭ്യമാക്കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. പുനീത് രാജ്കുമാറിന്റെ ആരോഗ്യവിവരങ്ങളന്വേഷിച്ച് കര്‍ണാടക മുഖ്യമന്ത്രി …

Read More

ആറാട്ട് തിയേറ്ററില്‍തന്നെ: റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ നായകനായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതുചിത്രം ആറാട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രമടക്കം മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളോട് കാണിക്കുന്ന ആഭിമുഖ്യത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ ശക്തമായ പ്രതിഷേധമറിയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ …

Read More

രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തലവേദനയെ തുടര്‍ന്ന് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ എത്തിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രക്ത സമ്മര്‍ദം കൂടിയതാണ് ദേഹാസ്വാസ്ത്യത്തിന് കാരണം. നിലവില്‍ താരം തീവ്രപരിചരണ വിഭാഗത്തില്‍ …

Read More