Blog

ജമ്മു കാശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ ജവാന് വീരമൃത്യു

ജമ്മു: ഷോപ്പിയാനില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ഷോപിയാനിലെ ദ്രാഗഡില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും തിരച്ചില്‍ നടത്തുകയായിരുന്നു.

Read More

കുവൈത്തില്‍നിന്നും 2739 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി താമസിച്ചതിന് പിടിയിലായ 2739 പേരെ അധികൃതര്‍ നാടുകടത്തി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 17വരെയുള്ള കണക്കുകളാണിത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്. പിടിയിലാകുന്നവര്‍ക്ക് എതിരെ നടപടികള്‍ …

Read More

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

അബുദാബി: കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി യു.എ.ഇ. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജുമെന്റ് അഥോറിറ്റി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു. വിവാഹ ചടങ്ങുകളിലും മറ്റ് പരിപാടികള്‍ക്കും പങ്കെടുക്കുന്നതിനുള്ള ആളുകളുടെ എണ്ണം 60 ആക്കി. ഇവരെ കൂടാതെ …

Read More

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക് : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. മഴക്കെടുതിയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് …

Read More

കാശ്മീരില്‍ ആറ് തീവ്രവാദികളെ കൊലപ്പെടുത്തി സൈന്യം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ആറ് ലഷ്‌കര്‍ ഈ ത്വയ്ബ ഭീകരരെ കൊലപ്പെടുത്തി സുരക്ഷാ സേന. രജൗരി മേഖലയിലാണ് ഏറ്റുമുട്ടല്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രജൗരിയിലെ വനമേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചതായ രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന …

Read More

കൊച്ചി മെട്രോ ടിക്കറ്റിന് 50 ശതമാനംവരെ നിരക്ക് കുറച്ചു

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ടുമണി വരെയും വൈകിട്ട് എട്ട് മുതല്‍ 10.50 വരെയും ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. …

Read More

സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ …

Read More

ഇടമലയാര്‍ പമ്പ ഡാമുകള്‍ തുറന്നു: ഇടുക്കി ഡാം ഇന്ന് തുറക്കും

തിരുവനന്തപുരം: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കരുതലുകളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ പോലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം തയ്യാറായിട്ടുണ്ട്. പത്തനംതിട്ടയില്‍ പമ്പ ഡാം തുറന്നു. ആറ് മണിക്കൂറിനുള്ളില്‍ …

Read More

ഒമാന്‍ സ്വദേശിവത്കരണം: പ്രവാസലോകം പ്രതിസന്ധിയിലേയ്ക്ക്

ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കി അധികൃതര്‍. ആരോഗ്യ മേഖലയില്‍ നേഴ്‌സിങ്, പാരാമെഡിക്കല്‍ മേഖലയിലെ വിദഗ്ധരായ സ്വദേശികള്‍ക്ക് ജോലി ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയില്‍ തൊഴില്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ ഒപ്പുവെച്ചു. പരിശീലന പരിപാടിയിലൂടെ 900 സ്വദേശികള്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാനാണ് പദ്ധതി. …

Read More

കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക് തിരിച്ചു. സുഡാന്‍ എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്‍ ഹംദോക്ക് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച …

Read More