തന്റെ ചിത്രത്തില്‍ നായികയാവുന്ന, ട്രാന്സ്ജെണ്ടര് വിഭാഗത്തില്‍നിന്നും മോഡലായി അരങ്ങേറ്റം കുറിച്ച അഞ്ജലി അമീറിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി നടന് മമ്മൂട്ടി. പേരമ്പ് എന്ന തമിഴ് ചിത്രത്തിലെ തന്റെ സഹതാരത്തെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ഇന്ത്യന്‍ സിനിമാ രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചേക്കാവുന്ന ഇത്തരമൊരു നീക്കത്തിന് പൂര്‍ണ പിന്തുണയാണ് മമ്മുക്കയും നല്‍കുന്നത്.
അഭിനയരംഗത്തേക്ക് പുതുതായി എത്തിയ ആള് എന്ന നിലയില്‍ ഒരു വലിയ അനുഭവമായിരുന്നു മമ്മൂക്കയുടെ നായികയാവുക എന്നതെന്നാണ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അഞ്ജലി പറയുന്നത്. മമ്മൂക്കയെ ആദ്യം കാണുമ്പോള്‍ ഭയമായിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോഴേക്കും പേടിയെല്ലാം മാറി. അങ്ങേയറ്റത്തെ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അഞ്ജലി പറയുന്നു. തമിഴിലും മലയാളത്തിലും എത്തുന്ന ചിത്രത്തിന്റെ സംവിധായകന് സീനു രാമസ്വാമിയാണ്.
Anjali Ameer, one of my costars in Ram's "Peranbu"
Posted by Mammootty on 15 जानेवारी 2017