നിങ്ങള്‍ അറിഞ്ഞോ…? സൗജന്യ കോള്‍ ഉള്‍പ്പെടെ 999 രൂപയ്ക്ക് ഫീച്ചര്‍ ഫോണുമായി ജിയോ എത്തുന്നു

ടെക്ക് പ്രേമികളെ വീണ്ടും ആവേശത്തിലാക്കാന്‍ ജിയോയുടെ പുതിയ ഓഫര്‍ ഇതാ എത്തിക്കഴിഞ്ഞു. സൗജന്യ കോള്‍ ഉള്‍പ്പെടെ ഏറ്റവും ചിലവു കുറഞ്ഞ ഫീച്ചര്‍ ഫോണ്‍ 999 രൂപയ്ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിലിയന്‍സ് ജിയോ.

കുതിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കിതപ്പിക്കുന്ന ഓഫറുകളുമായി ആയിരുന്നു ജിയോയുടെ കാല്‍വയ്പ്പ് തന്നെ. പുതിയ പുതിയ ഫോണ്‍ അവതരിപ്പിക്കുന്നതിലൂടെ ഈ കിതപ്പ് വീണ്ടും ഏറുമെന്നാണ് വിലയിരുത്തല്‍. 4 ജി വോയ്‌സ് ഓവര്‍ എല്‍ടിഇ സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന ഫീച്ചര്‍ ഫോണുകള്‍ 999 നും 1500 രൂപയ്ക്കും ഇടയില്‍ ലഭ്യമാകും. മാര്‍ച്ചിന് മുമ്പ് ഈ ഓഫര്‍ ജനങ്ങള്‍ക്കു മുമ്പ് എത്തിക്കാനാണ് ജിയോയുടെ ശ്രമം.

റിയര്‍ ക്യാമറ, ഫ്രണ്ട് ഫേസിങ്ങ്, ജിയോ ചാറ്റ് ആപ്പ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡ് തുടങ്ങിയ സൗകര്യങ്ങള്‍ ജിയോ ഒരുക്കുന്നതായാണ് സൂചനകള്‍. ഡിജിറ്റല്‍ വാലറ്റ് സേവനമായ ജിയോ മണി വാലറ്റും ഇതിലുണ്ടാകും.