ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാൻ സിയാൽ

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി, ഒരു വിമാനത്താവളത്തിൽ, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. …

Read More

കേരള നോളജ് ഇക്കണോമി മിഷൻ മൈക്രോസ്കിൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല നൈപുണ്യ കോഴ്സുകളാണ് മൈക്രോ സ്കിൽ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗാർഥികളുടെ കഴിവുകളും തൊഴിൽ സാധ്യതകളും …

Read More

സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിനായി ഡിജി സഭകൾ ചേർന്ന് ഡിജി – പ്രതിജ്ഞ ചെയ്യും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപന വാർഡുകളിലും ഫെബ്രുവരി 11-ന് ഡിജി സഭ കൂടുന്നതിന് തീരുമാനിച്ചു. ഡിജി കേരളം ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ വാർഡിലെയും മെമ്പറുടെ നേതൃത്വത്തിൽ ഡിജിസഭകൾ ചേരുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ സ്വീകരിക്കും. ഉദ്ഘാടന …

Read More

ലോകം ശാസ്ത്ര ഗവേഷണങ്ങൾക്ക് കൂടുതൽ തുക വകയിരുത്തണമെന്ന് മോർട്ടൺ പി മെൽഡൺ

രസതന്ത്രത്തിന് നോബേൽ സമ്മാനം നേടിയ ഡാനിഷ് ശാസ്ത്രകാരൻ മോർട്ടൺ പി മെൽഡൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ടോക് ഷോയിൽ പങ്കെടുത്തു. പ്രകൃതിയാണ് തന്നിലെ ശാസ്ത്രകാരനെ രൂപപ്പെടുത്തിയതെന്ന് മെൽഡൽ പറഞ്ഞു. ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാനപരമായ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറെയാണ്. പാഠപുസ്തകങ്ങൾക്ക് പുറത്ത് നിന്ന് …

Read More

ജന ശ്രദ്ധ നേടി അന്താരാഷ്ട്ര ഊർജ്ജമേള; രണ്ടാം ദിവസം പുരോഗമിക്കുന്നു

  ഊർജ്ജ പരിവർത്തനത്തിന് പ്രാധാന്യം നൽകി തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടക്കുന്ന അന്താരാഷ്ട്ര ഊർജ്ജ മേള രണ്ടാം ദിവസവും പുരോഗമിക്കുന്നു. എനർജി മാനേജ്മെന്റ് സെന്ററിന്റെ 28ാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് ത്രിദിന ഊർജ്ജ മേള സംഘടിപ്പിച്ചത്. സുസ്ഥിര വികസന ഊർജ പരിവർത്തന മേഖലയിൽ …

Read More

ഖരമാലിന്യ ശേഖരണത്തിന് പോളി വിദ്യാർത്ഥികൾ നിർമ്മിച്ച 30 ഇലക്ട്രിക് ഓട്ടോകൾ ജനുവരി 11 ന് നിരത്തിലേക്ക്

കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്‘ പദ്ധതിയിൽ  നിർമ്മിച്ച മുപ്പത് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നാളെ (ജനുവരി 11) ഫ്ലാഗ് ഓഫ്  ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വൈകിട്ട് നാലിന് മന്ത്രി ഡോ. ആർ …

Read More

ജനറേറ്റീവ് നിർമിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും: അന്താരാഷ്ട്ര കോൺക്ലേവിന് 30നു തിരുവനന്തപുരത്ത് തുടക്കം

നിർമിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ.ഡി സംഘടിപ്പിക്കുന്ന കോൺക്ലേവ് സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി ഐ.എം.ജിയിൽ നടക്കും. വിദ്യാഭ്യാസ, സാങ്കേതിക, നയരൂപീകരണ, വ്യവസായ, വാണിജ്യ രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് …

Read More

നവസാങ്കേതികവിദ്യകളുടെയും സ്വതന്ത്ര അറിവുകളുടെയും വേദിയൊരുക്കി ഫ്രീഡം ഫെസ്റ്റ്

നിർമിതബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി, ക്രിപ്‌റ്റോ കറൻസി, മെഷിൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലെ പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച്  കൂടുതൽ അറിയുന്നതിനുള്ള വേദിയാണ്  ഫ്രീഡം ഫെസ്റ്റിവൽ. നവസാങ്കേതിക വിദ്യകളുടെ, നൂതനത്വത്തിന്റെ,   സ്വതന്ത്ര വിജ്ഞാനത്തിന്റെ ഉത്സവമെന്ന നിലയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഓഗസ്റ്റ് …

Read More

മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് 5 G സാധ്യതകൾ ഉപയോഗിക്കണം : ചീഫ് സെക്രട്ടറി

 മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം, പൊതു സേവനങ്ങൾ, സുരക്ഷിതത്വം എന്നിവ ഒരുക്കാൻ നൂതനമായ സാങ്കേതിക വിദ്യകൾക്ക് …

Read More

ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിനു മാതൃക: മുഖ്യമന്ത്രി

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് …

Read More