കോട്ടയം : എം ജി സര്‍വകലാശാല 2017-18 അധ്യയന വര്‍ഷത്തില്‍ ബിഎ/ബികോം/എംഎ/എംകോം/എംഎസ്സി (മാത്സ്) കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്സുകളില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇസ്ളാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ളീഷ്, സംസ്കൃതം, മലയാളം, ഹിന്ദി, അറബിക്, കൊമേഴ്സ് വിഷയങ്ങള്‍ക്കും പിജി കോഴ്സുകളില്‍ എംഎ ഇംഗ്ളീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇസ്ളാമിക് ഹിസ്റ്ററി, എംഎസ്സി മാത്തമാറ്റിക്സ്, എംകോം കോഴ്സുകള്‍ക്കുമാണ് പ്രൈവറ്റ് രജിസ്ട്രേഷന്. ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലായിരിക്കും. പരീക്ഷകള്‍ ഓരോ വര്‍ഷത്തിലും നടത്തും.