തമിഴ്നാട്ടിലും, കേരളത്തിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപ് തീരത്തേയ്ക്ക് അടുക്കുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്. കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങള്‍ കടപുഴകി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ തകര്‍ന്നു. അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കല്പേനി ദ്വീപില്‍ ആശയവിനിമയ സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടു.