രാജ്യത്തെ തൊഴില്‍ മേഖലയ്ക്ക് റോബോട്ടുകളുടെ ഭീഷണി

2030 ഓടെ ഇന്ത്യയില്‍ 10 കോടി (100 മില്യണ്‍) പേര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടമാകുക. ലോകത്തൊട്ടാകെ 80 കോടി (800 മില്യണ്‍) പേര്‍ക്കും റോബോട്ടും ഓട്ടോമേഷനുംമൂലം തൊഴില്‍ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്യ 46 രാജ്യങ്ങളിലായി 800 തൊഴിലുകള്‍ വിലയിരുത്തിയശേഷമാണ് മകിന്‍സിയുടെ റിസര്‍ച്ച് ടീം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.വികസിത, വികസ്വര രാഷ്ട്രങ്ങളെ ഇത് ഒരുപോലെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഷീന്‍ ഓപ്പറേറ്റേഴ്സ്, ഫാസ്റ്റ് ഫുഡ് വര്‍ക്കേഴ്സ്, ബാക്ക് ഓഫീസ് എംപ്ലോയീസ് തുടങ്ങിയവരെയാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കൂടുതലായും ബാധിക്കുക. താഴെതട്ടിലുള്ള ഗാര്‍ഡനിംഗ് പ്ലംബിംഗ് തുടങ്ങിയ ജോലികള്‍ക്ക് പോലും റോബോര്‍ട്ടുകളാണ് മെച്ചമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.