ഓഗസ്റ്റ് 15 വരെ നീളുന്ന വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് പറക്കുക 151 വിമാനങ്ങള്‍.

കേരളത്തിനു പുറത്ത് ചെന്നൈ, ബെംഗളരു, മുംബൈ, ഹൈദരാബാദ്, ലക്നോ, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യയുടെയോ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയോ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ആണ് ഖത്തറില്‍ നിന്ന് വന്ദേഭാരത് മിഷനു വേണ്ടി പറക്കുക. ജൂലൈ 3 മുതല്‍ ഓഗസ്റ്റ് 15 വരെ നീളുന്ന വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് പറക്കുക 151 വിമാനങ്ങള്‍. ഇതേ കാലയളവില്‍ 7 വിമാനങ്ങള്‍ വീതം ഉത്തര്‍പ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 8 വിമാനങ്ങള്‍ വീതം തെലുങ്കാനയിലേക്കും കര്‍ണാടകയിലേക്കും 12എണ്ണം തമിഴ്നാട്ടിലേക്കും സര്‍വീസ് നടത്തും. 193 വിമാനങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.