ചെന്നൈ: തമിഴ്നാട് പിടിക്കാന്‍ ഒരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വിലയിരുത്തുന്നതിനായി അമിത്ഷാ ചെന്നൈയിലെത്തി. രചനീകാന്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത് അടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ അമത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് സൂചന.
എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ അതിഥിയായാണ് അമിത് ഷാ ചെന്നൈയിലെത്തിയത്. ബി.ജെ.പി കോര്‍ കമ്മറ്റികളും സര്‍ക്കാര്‍ പരിപാടികളുമാണ് അജണ്ഡയിലുള്ളതെങ്കിലും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സഖ്യകക്ഷികളുമായുള്ള കൂടിക്കാഴ്ചകളാണ് സന്ദര്‍ശനത്തില്‍ പ്രധാനമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്റ്റാലിനുമായി അകന്നുനില്ക്കുന്ന എം.കെ അളഗിരി ഷായെ ചെന്നൈയിലെത്തി കാണും.