ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. എ.ടി.കെ മോഹന്‍ ബഗാന് എതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബഗാനുവേണ്ടി റോയി കൃഷ്ണ വിജയഗോള്‍ നേടി.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ഈ സീസണില്‍ ടീമിലെത്തിയ നിഷു കുമാറിനെ ബഞ്ചിലിരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. 67-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്നു.