ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ മരുന്നുകളില്‍നിന്നും ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നീക്കം ചെയ്തു. മരുന്ന് കോവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും മരുന്ന് പട്ടികയില്‍നിന്നും നീക്കം ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയായിരുന്നു.
മരുന്ന് രോഗികളില്‍വരുത്തുന്ന മാറ്റം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. തെളിവില്ലാത്ത സാഹചര്യത്തില്‍ മരുന്ന് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് ശരിയല്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്.