തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്, ഗവ. അംഗീകൃത പ്രൈവറ്റ് ഫാഷന്‍ ഡിസൈനിങ് സ്‌കുളുകളിലുമുള്ള രണ്ടുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ 28. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ക്കൊപ്പം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ നവംബര്‍ 28നുള്ളില്‍ സമര്‍പ്പിക്കണം. അപേക്ഷകനില്‍നിന്നും 25 രൂപ രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കുന്നതാണ്.