ഡല്‍ഹി: വിവാദമായ കേരള സംസ്ഥാനത്തെ പോലീസ് ആക്ട് ഭേതഗതിയില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം പി.ബി. ആക്ട് റദ്ദാക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഭേതഗതിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഇടപെടല്‍.
ഓര്‍ഡിനന്‍സ് കൊണ്ടുവന്ന രീതി ശരിയായില്ല. ആക്ടിന് എതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. തുടര്‍നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.