കോവിഡ് ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു

സിംഗപ്പൂര്‍: ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. സിംഗപ്പൂരില്‍ ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ശരീരത്തില്‍ രൂപപ്പെട്ട ആന്‍ഡിബോഡികള്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്.

ചൈനയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നാണ് ലോകാരോഗ്യ സംഘനയുടെ നിലപാട്.