തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്ത് നശിപ്പിക്കുകയോ പുന:ചംക്രമണം ചെയ്യുന്നതിന് സൈന്‍ പ്രിന്റിംഗ് അസോസിയേഷന് ഉള്‍പ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യണമെന്ന് അധികൃത. നീക്കം ചെയ്യുന്നില്ലെങ്കില്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനകം തദ്ദേശ സ്ഥാപന അധികാരികള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുകയും അതിന്റെ ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഈടാക്കണമെന്നാണ് ഇലക്ഷന് കമ്മീഷന് നിയമമെന്നും അധികൃതര്‍ അറിയിച്ചു.