നൂറുമേനി കൊയ്ത് ഹരിത കേരളം ജില്ലാ മിഷന്‍

വയനാട് : കോവിഡ് കാലത്തെ പരിശ്രമത്തിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് ഹരിത മാതൃകയായി ഒരു സര്‍ക്കാര്‍ ഓഫീസ്. പത്ത് വര്‍ഷമായി തരിശു കിടന്ന 53 സെന്റ് വയലില്‍ നെല്‍കൃഷിയിറക്കി ഹരിത കേരളം ജില്ലാ മിഷന്‍ ജീവനക്കാര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്.

ഹരിത കേരളം മിഷന്‍ കൃഷി ഉപമിഷന്റെ തരിശു രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിയുടെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയും പരമാവധി തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ജില്ലാമിഷന്‍ അംഗങ്ങള്‍ നേരിട്ട് കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയത്. ജില്ലാ കോര്‍ഡിനേറ്റര്‍ , റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണലുകള്‍ എന്നിവരടങ്ങുന്ന 17 ജീവനക്കാരാണ് പരിപാടിയുടെ ഭാഗമായത്. കൃഷിക്ക്യാവിശ്യമായ മുഴുവന്‍ ചിലവും ഹരിത കേരളം മിഷന്‍ ടീം തുല്യമായി വഹിക്കുകയായിരുന്നു.