പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ കരുതല്‍ സ്പര്‍ശം എന്ന പദ്ധതി നടപ്പിലാക്കുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു ജനീഷ്. ഇതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ആംബുലന്‍സ് കൈമാറും. ജനുവരി 10 (ഞായര്‍) രാവിലെ 11 ന് കോന്നി ചന്തമൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് ആംബുലന്‍സുകള്‍ കൈമാറും.
എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 1.13 കോടി മുടക്കിയാണ് ആംബുലന്‍സ് നല്‍കുന്നത്. കോന്നി താലൂക്ക് ആശുപത്രിക്ക് ഉള്‍പ്പടെ ബഹുഭൂരിപക്ഷം ആരോഗ്യ സ്ഥാപനങ്ങള്‍ക്കും സ്വന്തമായി ആംബുലന്‍സ് ഇല്ലാത്ത സ്ഥിതിയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ കിടക്കുന്ന 108 ആംബുലന്‍സ് ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളവയല്ല.കോന്നി താലൂക്ക് ആശുപത്രിക്കും, ആംബുലന്‍സ് സൗകര്യമില്ലാതിരുന്ന പ്രമാടം, വള്ളിക്കോട്, കൂടല്‍, മലയാലപ്പുഴ, മൈലപ്ര, ആങ്ങമൂഴി, കൊക്കാത്തോട് എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കുമായാണ് എട്ട് ആംബുലന്‍സുകള്‍ വാങ്ങി നല്‍കുന്നത്.