ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം യു.കെയില്‍ മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട സാഹചര്യത്തില്‍ വാക്സിനെടുക്കാന്‍ ആഹ്വാനം ചെയ്ത് സെലിബ്രിറ്റികള്‍ രംഗത്തെത്തി. കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശക്കാരുമായ താരങ്ങളാണ്, വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ പിറകെ പോകരുതെന്ന് ന്യുനപക്ഷ വിഭാഗങ്ങളോട് നിര്‍ദ്ദേശിച്ചത്.
ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി പബ്ലിക് ഹെല്‍ത്ത് നടത്തിയ സര്‍വേയില്‍, കറുത്ത വര്‍ഗക്കാരിലും, ഏഷ്യന്‍- ന്യുനപക്ഷ വംശക്കാരിലും പെട്ട 57 ശതമാനം പേര് മാത്രമേ വാക്സിനെടുക്കുന്നതിനോട് താല്പര്യം പ്രകടിപ്പിക്കുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു. വാക്സിനില്‍ പന്നിമാംസവും മറ്റ് പല മൃഗങ്ങളുടെ ഉത്പന്നങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന വാര്‍ത്തകളാണ് പലരെയും വാക്സിന് സ്വീകരിക്കുന്നതില്‍നിന്നും പിന്തിരിപ്പിച്ചത്.