സ്വയം തൊഴില്‍ ധനസഹായം നല്‍കുന്നു

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ല പ്രൊബേഷന്‍ ഓഫീസ് കുറ്റകൃത്യങ്ങള്‍ക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും (ഭാര്യ/ഭര്‍ത്താവ് അവിവാഹിതരായ മകന്‍/ മകള്‍) കുറ്റകൃത്യങ്ങളില്‍പ്പെട്ട് ഗുരുതരമായ പരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ താലൂക്ക് ഓഫീസിന് മുന്‍വശം പ്രവര്‍ത്തിക്കുന്ന പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും.യോഗ്യതകള്‍: കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രുപയില്‍ കുറവായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വര്‍ഷത്തിനകം അപേക്ഷിക്കണം. ഗുരുതരമായ പരുക്കേറ്റ വ്യക്തിക്കോ മരണപ്പെട്ടയാളുടെ ആശ്രിതരായ ഭാര്യ/ഭര്‍ത്താവ് അവിവാഹിതരായ മക്കള്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. അവസാന തീയതി ഫെബ്രുവരി 17. ഫോണ്‍: 0477 2238450, 9447133343.