തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം 80 വയസിന് മുകളിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ താപാല്‍ വോട്ടിലൂടെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും.
കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റ ഘട്ടമായി ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19വരെ പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20ന് പത്രികകള്‍ സൂഷ്മ പരിശോധന നടത്തും. മാര്‍ച്ച് 22നാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി.