ന്യൂഡല്‍ഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ പി എഫ് ഒ) കീഴിലുള്ള പി എഫ്, പെന്ഷന് അക്കൗണ്ടുകള്‍ വേര്‍തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളാണ് ഇങ്ങനെ വേര്‍തിരിക്കുക. പെന്ഷന് പരിഷ്കരണത്തിന്റെ ഭാഗമായാണ് നടപടി.
തൊഴിലാളികള്‍ക്ക് പ്രത്യേകം പെന്ഷന് അക്കൗണ്ട് ഉണ്ടെങ്കില്‍ പി എഫും പെന്‍ഷനും ഒന്നിച്ച് പിന്‍വലിക്കില്ലെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. സാധാരണ പി എഫ് തുക പിന്‍വലിക്കുമ്പോള്‍ പെന്ഷന് ഫണ്ടും പിന്‍വലിക്കാറുണ്ട്. ഒറ്റ അക്കൗണ്ട് ആയതിനാലാണിത്.