വാക്‌സിനേഷന്‍ വരും മാസങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കും: അമിത് ഷാ

Centre To Increase Pace Of Covid Vaccination In July-August: Amit Shah

അഹമ്മദാബാദ്: ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

അഹമ്മദാബാദിലെ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമായ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന തീരുമാനത്തിന്റെ ഭാഗമായി മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ ജനങ്ങളും കോവിഡ് വാക്‌സിന്‍ എടുക്കണം. ആദ്യ ഡോസ് സ്വീകരിച്ചവര്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടാമത്തെ ഡോസും സ്വീകരിക്കണം. രണ്ട് ഡോസും സ്വീകരിച്ചാല്‍ മാത്രമേ കൊറോണ വൈറസില്‍നിന്നും സ്വയം സുരക്ഷിതരാകാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.