ഡി.ആര്‍.ഡി.ഒയുടെ കോവിഡ് മരുന്ന് ഉടന്‍ വിപണിയില്‍

ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2ഡിജി വിപണിയില്‍. മരുന്ന് നിര്‍മ്മാതാക്കളായ ഡോ.റെഡ്ഡീസ് ലാബാണ് മരുന്ന വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഒരു സാഷെയ്ക്ക് 990 രൂപയാണ് വില.

ആദ്യഘട്ടത്തില്‍ പ്രധാന മെട്രോ നഗരങ്ങളില്‍ മരുന്ന് ലഭ്യമാക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെ ആയിരിക്കും മരുന്നിന്റെ വിതരണം. സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ലാബ് വ്യക്തമാക്കി.

കലക്കി കുടിക്കുന്ന രീതിയിലാണ് മരുന്ന്. ഡി.ആര്‍.ഡി.ഒയും ഡോ. റെഡ്ഡീസ് ലാബും ചേര്‍ന്നാണ് മരുന്ന് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്.