ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം തുടരാന്‍ സുപ്രീംകോടതി അനുമതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിച്ചുള്ള ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ തുടര്‍ നടപടികള്‍ തുടരേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.