ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഈ നിലപാട് വാക്സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധ ക്വാറന്റീന്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ഇന്ത്യയുടെ നിലപാട്.