ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളില്‍ ഇരട്ട എയര്‍ബാഗ് ഘടിപ്പിപ്പിക്കണമെന്ന് അനുശാസിക്കുന്ന ഉത്തരവിന്റെ കാലയളവ് നീട്ടി കേന്ദ്ര ഉപരിതല മന്ത്രാലയം. കോവിഡ് പ്രതിസന്ധികള്‍ കണക്കിലെടുത്ത് ഓഗസ്റ്റ് 1 മുതല്‍ എന്നതിന് പകരം ഡിസംബര്‍ 31വരെ നീട്ടി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കുന്നു.
റോഡ് സുരക്ഷയുടെ ഭാഗമായി പുതുതായി നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ ഡ്യുവല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു.