പുന:സംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

PD Modi 2.0 – First meeting of central ministers will held today

രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് ചേരും. പതിനഞ്ച് കാബിനറ്റ് മന്ത്രിമാരുള്‍പ്പടെ 43 അംഗങ്ങള്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പുതിയ മന്ത്രിമാര്‍ മന്ത്രാലയങ്ങളിലെത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.

വൈകീട്ട് അഞ്ചു മണിക്കാണ് മന്ത്രിസഭാ യോഗം. പുതുതായി നിയമിതരായ മന്ത്രിമാര്‍ മന്ത്രാലങ്ങളിലെത്തി ചുമതല ഏറ്റെടുത്തു. ധനകാര്യവകുപ്പ് സഹമന്ത്രി ആയിരുന്ന അനുരാഗ് സിംഗ് താക്കൂര്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നിയമമന്ത്രി കിരണ്‍ റിജിജു, മീനാക്ഷി ലേഖി, കിഷന്‍ റെഡ്ഡി, റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഉള്‍പ്പടെ നിരവധി മന്ത്രിമാര്‍ അതാത് മന്ത്രാലയങ്ങളിലെത്തി ചുമതല എറ്റെടുത്തു.