സംസ്ഥാനത്ത് ആദ്യമായി ‘സിക്ക’ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ‘സിക്കാ’ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24കാരിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ഗര്‍ഭിണിയാണ്.

ജൂണ്‍ 28നാണ് പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ സിക്ക സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്തെ 19 ഇടങ്ങളില്‍നിന്നും ശേഖരിച്ച സാമ്പിളുകളില്‍ 13 സാമ്പിളുകള്‍ സിക്ക പോസിറ്റീവ് ആയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം ഉടന്‍ ഉണ്ടായേക്കും. ഡങ്കി പരത്തുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. ഗുരുതരമല്ലാത്ത രോഗങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണ് സിക്ക എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊതുക് നിവാരണമാണ് സിക്ക വ്യാപിക്കാതിരിക്കാനുള്ള പ്രധാന മാര്‍ഗം.