കേരളത്തിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും

PM Modi will monitor covid situation in Kerala

ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ത്ര മോദി നേരിട്ട് വിലയിരുത്തും. വെള്ളിയാഴ്ച നടത്തുന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും.

അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ തടയാന്‍ രാജ്യത്തിന് കഴിയാതെവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പുനല്‍കി. അലസത കാരണം വലിയ വിപത്തിനെ വിളിച്ചുവരുത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോവിഡ് വിഷയത്തില്‍ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.