കൊച്ചി: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉപവാസം നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണ് ഗവര്‍ണറുടെ ഉപവാസമെന്നും കേരളത്തില്‍ നിയമവാഴ്ച സമ്പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നുവെന്നും വി മുരളീധരന് പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് മുരളീധരന്റെ പ്രതികരണം.