Independence Day : High alert in Delhi
ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനത്തിന് മുമ്പ് ഡല്‍ഹിയില്‍ ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി.
ഓഗസ്റ്റ് അഞ്ചിന് ആയിരിക്കും ആക്രമണമെന്നും സൂചനയുണ്ട്. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 15വരെ ഡല്‍ഹി സംസ്ഥാനത്ത് ഡ്രോണ്‍ പറത്തുന്നതിന് സര്‍ക്കാര്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ആഴ്ചകള്‍ക്ക് മുമ്പ് ജമ്മു വിമാനത്താവളത്തിന് സമീപം തീവ്രവാദികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.