ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം മീര ഭായി ചാനുവിന് സ്വര്‍ണ മെഡല്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനീസ് താരം സിഹുയി ഹൗ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മീര ഭായിക്ക് സ്വര്‍ണ സാധ്യത തെളിച്ചത്. ചൈനീസ് താരത്തെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഡോപ്പിങ്ങ് ടെസ്റ്റില്‍ മരുന്ന് ഉപയോഗിച്ചത് തെളിഞ്ഞാല്‍ ചൈനീസ് താരം അയോഗ്യയാവുകയും സ്വര്‍ണ മെഡല്‍ മീര ഭായിക്ക് ലഭിക്കുകയും ചെയ്യും. മത്സരത്തിന് മുമ്പ് മുഴുവന്‍ താരങ്ങള്‍ക്കും നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ചൈനീസ് താരത്തെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നത്.