‘നീയാണ് ഏറ്റവും മികച്ചതാരം’: ഭവാനി ദേവിയെ തേടി പ്രധാനമന്ത്രിയുടെ വാക്കുകള്‍

You gave your best and that is all that counts.: PM Narendra Modi

ടോക്കിയോ: ഫെന്‍സിംഗില്‍ മികച്ച പോരാട്ടം നടത്തി പുറത്തായ ഇന്ത്യന്‍ താരം ഭവാനി ദേവിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘നീയാണ് ഏറ്റവും മികച്ചതാരം. അത് മാത്രമാണ് രാജ്യം കണക്കാക്കുന്നത്. ജയവും തോല്‍വി യും ജീവിതത്തിന്റെ ഭാഗംമാത്രം. രാജ്യത്തിനായി നല്‍കുന്ന എല്ലാ സംഭാവനയേയും അത്ര യേറെ വിലമതിക്കുന്നു. എല്ലാ പൗരന്മാര്‍ക്കും നിങ്ങളെന്നും പ്രേരണയാണ്.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആദ്യ മത്സരത്തില്‍ 15-3ന് നാദിയാ അസീ സിയെ തോല്‍പ്പിച്ച ഭവാനി രണ്ടാം മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ മാനോന്‍ ബ്രൂണെറ്റിനോട് 7-15ന്റെ മികച്ച പ്രകടനം നടത്തിയാണ് കീഴടങ്ങിയത്. തമിഴ്‌നാട് സ്വദേശിയാണ് ഭവാനി.