Smriti Irani Launches 24/7 Helpline For Women Affected By Violence
ന്യൂഡല്‍ഹി: ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കായി 24/7 ഹെല്‍പ്പ്‌ലൈന്‍ നമ്പരുമായി കേന്ദ്രം. 7827170170 എന്ന ഹെല്‍പ്‌ലൈന്‍ നമ്പരിന്റെ സേവനം കേന്ദ്ര വനിതാ-ശിശുവികസന വകുപ്പുമന്ത്രി സ്മൃതി ഇറാനി രാജ്യത്തിന് സമര്‍പ്പിച്ചു.
അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ പോലീസ്, ആുപത്രി, ജില്ല ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധിപ്പിച്ച് ഉടന്‍ നടപടി സ്വീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം.