ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന് പകരം സ്വദേശി ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ‘സന്ദേശ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുന്നതായി കേന്ദ്ര ഐ.ടി-ഇലക്‌ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ അറിയിച്ചു.
വാട്‌സ്ആപ്പിന് പകരം രാജ്യത്തിന്റെ സ്വന്തം ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ‘സന്ദേശ്’ ആപ്പിന്റെ പിറവി.