ജമ്മു കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സ്‌ഫോടനത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ബാരാമുള്ള ജില്ലയിലെ ഖാന്‍പോര പാലത്തിന് സമീപമാണ് സംഭവം.

സംസ്ഥാനത്ത് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ക്കും നുഴഞ്ഞുകയറ്റങ്ങള്‍ക്കും തടയിടുന്നതിനായി സൈന്യം കര്‍ശന നിരീക്ഷണമാണ് നടത്തിവന്നിരുന്നത്. ഇത്തരത്തില്‍ സൈന്യം നടത്തുന്ന പെട്രോളിങിന് തടയിടുന്നതിനായി പ്രദേശത്തെ പാലം തകര്‍ക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി സ്ഥാപിച്ച ഗ്രനേഡുകള്‍ പൊട്ടിയാണ് സൈന്യത്തിന് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് പ്രദേശത്ത് സൈന്യം പരിശോധനകള്‍ കര്‍ശനമാക്കി.