The National Gallery of Australia will return 14 works of art from its Asian art collection to the Indian government
സിഡിനി : ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ വിഗ്രഹങ്ങളും ശില്‍പ്പങ്ങളും രാജ്യത്തിന് തിരികെ നല്‍കാമെന്ന് ഓസ്ട്രേലിയ. അനധികൃതമായി കടത്തുകയോ കൊള്ളയടിക്കുകയോ ചെയ്ത 16.3 കോടി രൂപയുടെ പതിനാല് വിഗ്രഹങ്ങള്‍ തിരികെ നല്‍കുമെന്ന് ഓസ്ട്രേലിയ നാഷണല്‍ ആര്‍ട്ട് ഗാലറി അറിയിച്ചു.
12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത് ഉള്‍പ്പെടെ നിരവധി വിഗ്രഹങ്ങളും പെയിന്റിങ്ങുകളും ശില്‍പ്പങ്ങളുമാണ് ഓസ്ട്രേലിയയിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ ആറ് എണ്ണമെങ്കിലും പല കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ടിട്ടുളളതാണ്. എല്ലാ പുരാവസ്തുക്കള്‍ക്കും മതപരമായി ബന്ധമുളളതിനാല്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഓസ്ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കി.