ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് കേന്ദ്ര മന്ത്രിമാരെയും നേരിട്ടുകണ്ട് ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.