തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍. കടകള്‍ തുറക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയെങ്കിലും പൊതുജനങ്ങള്‍ക്ക് കട സന്ദര്‍ശിക്കുന്നതിന് പുത്തന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.
കടകള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമായും മൂന്ന് നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. കട സന്ദര്‍ശിക്കുന്നയാള്‍ കുറഞ്ഞപക്ഷം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. അല്ലെങ്കില്‍ കഴിഞ്ഞ 73 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. ഇതുമെല്ലങ്കില്‍ സന്ദര്‍ശകന്‍ കോവിഡ് പോസിറ്റീവായി ഒരു മാസം പൂര്‍ത്തിയാക്കിയിരിക്കണം.
ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, വ്യവസായശാലകള്‍, തുറസ്സായ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം. കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നതില്‍ വിലക്കില്ല.