ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പില്‍ ലഭിക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിന്‍ ആപ്പില്‍ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ സേവനം പ്രവര്‍ത്തിക്കുക. കേന്ദ്ര ഐ.ടി വകുപ്പിന് കീഴിലുള്ള മൈ ജി.ഒ.വി കൊറോണ ഹെല്‍പ്പ് ഡെസ്‌കാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പില്‍ ലഭിക്കുന്നതിന് ‘9013151515’ എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുക. തുടര്‍ന്ന് രജിസ്‌ട്രേഡ് നമ്പരിലെ വാട്‌സ്ആപ്പ് അക്കൗണ്ടുവഴി സേവ് ചെയ്ത നമ്പരിലേയ്ക്ക് ‘Download Certificate’ എന്ന് ടൈപ്പ് ചെയ്ത് അയക്കുക. അപ്പോള്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ വീണ്ടും ഇതേ നമ്പരിലേയ്ക്ക് അയച്ചാല്‍ നിങ്ങളുടെ നമ്പര്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ പേരും, പേരിനൊപ്പം ഒരു നമ്പരും ലഭിക്കും. ഇതില്‍ ആരുടെ സര്‍ട്ടിഫിക്കറ്റാണ് ആവശ്യമെന്ന് കണക്കാക്കിയശേഷം അവരുടെ പേരിനൊപ്പമുള്ള നമ്പര്‍ മറുപടിയായി നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ ലഭിക്കും.
കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് പല സേവനങ്ങളും ഈ വാട്‌സ്ആപ്പ് നമ്പരിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. അതിനായി ‘Menu’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍മതി.