ഒട്ടാവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബര്‍ 21 വരെയാണ് വിലക്ക് നീട്ടിയത്. വിമാന സര്‍വ്വീസ് നീട്ടിയതുമായി ബന്ധപ്പെട്ട് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ ഉത്തരവിറക്കി.
ഇത് അഞ്ചാം തവണയാണ് കാനഡ വിമാന സര്‍വീസ് വിലക്ക് നീട്ടുന്നത്. ഏപ്രില്‍ 22നാണ് രാജ്യം ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21 വരെയായിരുന്നു മുമ്പ് നിശ്ചയിച്ചപ്രകാരം വിലക്ക്. ഇതാണ് സെപ്റ്റംബര്‍ 21 വരെ നീട്ടിയത്.