ന്യൂഡല്‍ഹി: സൗജന്യ പാചകവാതക കണക്ഷന് നല്കുന്ന പദ്ധതിയുടെ രണ്ടാം ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഉത്തര്‍പ്രദേശിലെ മഹോബയില്‍ എല്‍.പി.ജി കണക്ഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൈമാറിയാകും പ്രധാനമന്ത്രി ചടങ്ങ് നിര്‍വ്വഹിക്കുക.
ഉജ്ജ്വല 2.0 എന്നതാണ് പദ്ധതി. കേന്ദ്ര പെട്രോളിയും പ്രകൃതിവാതകമന്ത്രി ഹര്‍ദിക് സിങ് പുരിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനഥും ചടങ്ങില്‍ പങ്കെടുക്കും.