പുതിയ വാഹനനയം രാജ്യത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi launches vehicle scrappage policy

ഹൈദരാബാദ്: രാജ്യത്തെ പുതിയ വാഹന നയം വികസനത്തിന്റെ നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വാഹനനയം അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ്സ് 15 വര്‍ഷവും, സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷ ആയുസ്സുമാണ് ലഭിക്കുക.

പുതിയ നയം പ്രാബല്യത്തില്‍വരുന്നതോടെ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അടുത്ത 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.