ഒ.ബി.സി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

Hon. President Ram Nath Kovind signed OBC Bill

ന്യൂഡല്‍ഹി: ഒബിസി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരെ നിശ്ചയിക്കാനുള്ള അധികാരം ലഭിക്കും. കാലാകാലങ്ങളായി സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സംവരണവും മറ്റ് സഹായങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കാനാകും.

ഈ മാസം 11-ാം തീയതിയാണ് പാര്‍ലമെന്റില്‍ 105-ാം ഭേദഗതി ബില്ല് പാസ്സാക്കിയത്. കേന്ദ്ര നിയമ നീതിന്യായ വകുപ്പാണ് ബില്ല് അവതരിപ്പിച്ചത്. ഭരണഘടനയുടെ 338ബിയിലെ 9-ാം വകുപ്പിന്റെ ഭേദഗതിയാണ് നിയമമായി മാറിയിട്ടുള്ളത്.