ന്യൂഡല്‍ഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നദ്ദ, യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാന്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, മന്ത്രിസഭാ വികസനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്തു. യു.പിയിലെ സാഹചര്യങ്ങള്‍ തുടര്‍ഭരണം എളുപ്പത്തിലാക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.