രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ക്രൂഡ് ഓയില്‍ വിലയിലണ്ടായ ഇടിവിനെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസയുടെ കുറവാണ് സംഭവിച്ചത്. നിലവില്‍ പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമാണ്.

യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെല്‍റ്റാ വേരിയന്റ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളുമാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. ഈ മാസം ഇതുവരെ ക്രൂഡ് ഓയില്‍ ബാരലിന് 9 ഡോളറിന്റെ വിലയിടിവാണ് സംഭവിച്ചത്.