നടന്‍ വിവേകിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍. താരം ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മരണകാരണം വാക്‌സിന്‍ സ്വീകരിച്ചതാണെന്ന് ഇതോടെ പ്രചരണവും ശക്തമായി.

സാമൂഹിക പ്രവര്‍ത്തകന്റെ പരാതിയിലാണ് ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. താരത്തിന്റെ മരണകാരണം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനാലെന്ന പ്രചരണത്തിന്റെ വസ്ഥുത കണ്ടെത്തണമെന്നായിരുന്നു കമ്മീഷന് ലഭിച്ച പരാതി.