ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡല്‍ തകര്‍ന്നുവെന്ന് ബി.ജെ.പി. പാര്‍ട്ടി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 65 ശതമാനവും കേരളത്തില്‍നിന്നാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ കെടുകാര്യസ്ഥതയ്ക്ക് ഒരു ന്യായീകരണവുമില്ല. കേരളത്തില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളില്‍ വീഴ്ചയും, പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നതില്‍ അലംഭാവവുമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.