കൊച്ചി: എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് പദ്ധതിയിലൂടെ വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും റഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ്, ഡോക്ടറേറ്റ് കോഴ്സുകള്‍ക്ക് ഇങ്ങനെ വായ്പ ലഭിക്കും.
അമേരിക്ക, യുകെ, ആസ്ട്രേലിയ, കാനഡ, യൂറോപ്, ജപ്പാന്, സിംഗപൂര്‍, ഹോങ്കോങ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ പഠനത്തിനാണ് വായ്പ നല്‍കുക. 8.65 ശതമാനം പലിശ നിരക്കുള്ള ഈ വായ്പകളെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് 0.50 ശതമാനം ഇളവും നല്‍കും. പഠനം അവസാനിച്ച് ആറു മാസത്തിനു ശേഷം തിരിച്ചടവ് ആരംഭിക്കണം. പരമാവധി 15 വര്‍ഷം വരെ കാലാവധിയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വീസ ലഭിക്കുന്നതിനു മുന്‍പു തന്നെ വായ്പ അനുവാദം നേടാനും 80 ഇ പ്രകാരമുള്ള ആദായ നികുതി ഇളവു പ്രയോജനപ്പെടുത്താനും സൗകര്യം ലഭിക്കും.